ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. 30.04.2021 വെളളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡിലാണ് അപകടം. അടുത്ത സുഹൃത്തുക്കളും അയല്‍വാസികളും ആയിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിന് അജ്മാനില്‍ നിന്നും റാസല്‍ഖൈമ ഭാഗത്തേക്ക് വാഹനം ഓടിച്ചുപോകുമ്പോള്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൂവൈല നാഷണല്‍ പെയ്ന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ് . നാട്ടിലുളള പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതാണ്. എന്നാല്‍ യാത്ര വിലക്കുവന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റാണ്. ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശേരിയുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.
ശരത്തിന്റെ സഹോദരന്‍ സജിത് അജമാനില്‍ ഉണ്ട്. മനീഷിന്റെ സഹോദരന്‍ മഹേഷ് നാട്ടിലാണ് മഹേഷിന് മൂന്നുമാസം പ്രായമുളള കുട്ടിയുണ്ട്. ഭാര്യ നിമി. ശരത്തിന്റെ ഭാര്യ ഗോപിക