പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജിന് പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികള്‍. ജോര്‍ജിനായി ശവപ്പെട്ടി തയ്യാറാക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൂഞ്ഞാറില്‍ 11,404 വോട്ടിനാണ് കേരളാ കോണ്‍ഗ്രസ് എം ലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചത് തന്റെ വിജയം ഉറപ്പാണെന്നും മൂന്നുമുന്നണികളെയും പരാജയപ്പെടുത്തി ജയിക്കുമെന്ന് ജോര്‍ജ് അവസാന നിമിഷം വരെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും മുന്നിലേക്കെത്താന്‍ പിസി ജോര്‍ജിന് കഴിഞ്ഞില്ല. ഓരോ ഘട്ടത്തിലും എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുകയായിരുന്നു.

ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വി ജയമാണ് ഉണ്ടായതെന്നാണ് തെരഞ്ഞെടുപ്പുഫലം വന്ന ശേഷം ജോര്‍ജ് പ്രതികരിച്ചത്. മൂന്നുമുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്കെതിരായി രുന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയകാര്യമല്ല. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ട് പ്രളയകാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരുടെ വിജയത്തിന് വലിയ തുണയായി എന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം