ആലപ്പുഴ: ജില്ലയിൽ കോവിഡ് ചികിത്സയ്ക്ക് അധിക 1527 കിടക്കകൾ ഒരുങ്ങുന്നു

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാക്കി ജില്ല ഭരണകൂടം. നിലവിലെ ചികിത്സാ കേന്ദ്രങ്ങൾക്ക്‌ പുറമേ എട്ടു ഡൊമിസിലറി കെയർ സെന്ററും മൂന്നു സിഎഫ്എൽടിസിയും ജനറൽ ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ 70 കിടക്കകളുമായി സിഎസ്എൽടിസിയും തയ്യാറായി. ഇവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. നിലവിൽ പുതിയ സംവിധാനം തയ്യാറാകുന്നതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറാകും. ഇപ്പോള്‍  2812 കിടക്കകള്‍ ഉപയോഗിക്കാവുന്ന സ്ഥിതിയിലാണ്.  അധികമായി ഉടനെ 1527 കിടക്കകളും കൂടി സജ്ജീകരിച്ചുവരുകയാണ്. 

നിലവിലെ ചികിത്സാ കേന്ദ്രങ്ങളിൽ കിടക്കകൾ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ആലപ്പുഴ ഡി.സി. മിൽസിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഇപ്പോഴുള്ള 1440 കിടക്കകൾക്കു പുറമെ 400 കിടക്കകൾ കൂടി സജ്ജീകരിക്കും. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ് ക്യാമ്പ് സെന്റര്‍ സി.എഫ്.എല്‍.ടി.സി ആയി രോഗികളുടെ പ്രവേശനത്തിന് തയ്യാറായി. ഇവിടെ 150 ബഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.മൂന്ന് ഡി.സി.സികളും രോഗികളെ പ്രവേശിപ്പിക്കുന്നതിന് തയ്യാറായിട്ടുണ്ട്. ചേർത്തല ടൗൺ ഹാൾ(ഡി.സി.സി.-50), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡി.സി.സി.-100), കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി.-90)എന്നിവയാണ് തയ്യാറായിട്ടുള്ളത്.    

ജനറല്‍ ഹോസ്പിറ്റലിലെ പുതുതായി തുടങ്ങുന്ന 70 ബഡ്ഡുകളുള്ള സി.എസ്.എല്‍.ടി.സിക്ക് പുറമേ  രണ്ട് സി.എഫ്.എല്‍.ടി.സികള്‍ 740 കിടക്കകളുമായി തയ്യാറായി വരുകയാണ്. പുന്നപ്ര വടക്ക് കേപ്പ് ലേഡീസ്&ജന്റ്സ് ഹോസ്റ്റൽ (സി.എഫ്. എൽ.റ്റി.സി-440), നൂറനാട് ശ്രീ ബുദ്ധ കോളേജ് ഹോസ്റ്റല്‍ ആന്‍ഡ് സ്കൂള്‍-300) എന്നിവയാണ് തയ്യാറാക്കിവരുന്ന സി.എഫ് .എൽ.റ്റി.സികള്‍. അഞ്ച് ഡി.സി.സികളിലായി പുതുതായി 327 ബഡ്ഡുകളും തയ്യാറാക്കി വരുന്നു. പട്ടണക്കാട് സെന്റ് ജോസഫ് പാരിഷ് ഹാൾ (ഡി സി സി 50), മാവേലിക്കര ബൈബിൾ കോളേജ്&ഐ ഇ എം ഹാൾ (ഡി സി സി -120), ചുനക്കര സെന്റ് ഗ്രിഗോറിയസ് പാരിഷ് ഹാൾ (ഡി സി സി -50), മാരാരിക്കുളം സൗത്ത് സെന്റ് ആന്‍റണീസ് പാരിഷ് ഹാള്‍ -57), പള്ളിപ്പാട് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ -50) എന്നിവയാണ് പുതുതായി തയ്യാറാക്കിവരുന്ന ഡി.സി.കള്‍. 

നിലവില്‍  രോഗികളുള്ള ചികിത്സാകേന്ദ്രങ്ങളുടെ വിവരം താലൂക്ക് അടിസ്ഥാനത്തിൽ ചുവടെ:
ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി(എസ്.എൽ.റ്റി.സി.-62 കിടക്ക), തണ്ണീർമുക്കം സെന്റ് ജോസഫ്‌സ് പാരിഷ് ഹാൾ(ഡി.സി.സി.-80), 
അമ്പലപ്പുഴ: ടി ഡി മെഡിക്കൽ കോളേജ് (കോവിഡ് ആശുപത്രി – 285), ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എൽ.റ്റി.സി.-200), ആലപ്പുഴ ടൗൺ ഹാൾ(സി.എഫ്.എൽ.റ്റി.സി.-190), ആര്യാട് ഡി.സി. മിൽസ്(സി.എഫ്.എൽ.റ്റി.സി-1440).
കാർത്തികപ്പള്ളി: ഹരിപ്പാട് താലൂക്ക് ആശുപത്രി(കോവിഡ് ആശുപത്രി -37), ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.റ്റി.സി-145), പത്തിയൂർ എൽമെക്‌സ് ആശുപത്രി(സി.എഫ്.എൽ.റ്റി.സി.-120)
മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എൽ.റ്റി.സി.-62),
ചെങ്ങന്നൂർ-ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി(സി.എസ്.എൽ.റ്റി.സി.-191).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →