ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ആപ്പിളും, ഇന്ത്യയിലെ സ്ഥിതി അതി വിനാശകരം കമ്പനി സിഇഒ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. ഏപ്രിൽ 26 ന് ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്.

‘ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അതിവിനാശകരമായ നിലയില്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഈ ദുരന്തകാലത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളുടെ പിന്തുണ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആപ്പിള്‍ കുടുംബത്തിനും കൊവിഡിനോട് പോരാടുന്ന മറ്റെല്ലാവര്‍ക്കും ഒപ്പമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കും’, ആപ്പിള്‍ സിഇഒ ടിം കുക്ക് ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം