മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാക്കളും. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി 24/04/21 ശനിയാഴ്ച പറഞ്ഞു.

കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലീം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനൊപ്പം പ്രതിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. കേന്ദ്രത്തിന് ധാരാളം വീഴ്ചകള്‍ ഉണ്ടായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എല്ലാ പിൻതുണയും നൽകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →