തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വാരാന്ത്യ ലോക്ക്‌ഡൗണ്‍ അടക്കമുളള കൂടുതല്‍ കടുത്ത നടപടികള്‍ തല്‍ക്കാലം ഇല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം .അതേസമയം പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുില്‍ക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുളള പഞ്ചായത്തുകളിലാവും പരിശോധന നടത്തുക. ഇതോടൊപ്പം രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കോവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെക്കുറിച്ചും ശാസ്‌ത്രീയമായ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഐസിയു,വെന്റിലേറ്റര്‍, സൗകര്യങ്ങള്‍ അടിയന്തിര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജ്‌മാണെന്ന വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ഉണ്ടായി. സംസ്ഥാനത്താകെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നുശതമാനത്തിലേക്ക്എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാമ് സര്‍ക്കാര്‍. ിന്നുമുതല്‍ നിലവില്‍ വരുന്ന രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

