ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരം മുതല്‍ പനി ബാധിച്ച മന്മോഹന് സിങിനെ നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി ഡോ. സിങ്ങിനെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റി. എന്റെ പ്രാര്‍ത്ഥനകള്‍ മന്മോഹന് സിങിനും കുടുംബത്തിനുമുണ്ട്. അദ്ദേഹത്തോടുള്ള അഗാധമായ ആദരവ് അറിയിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുകയും ചെയ്യട്ടെ-കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. വേഗത്തിലും പൂര്‍ണമായും സുഖം പ്രാപിക്കട്ടെയെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശംസിച്ചത്.
മന്മോഹന് സിങിന് കൊവിഡ്: എയിംസില്‍ പ്രവേശിപ്പിച്ചു
