റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളുടെ പ്രണയബന്ധം ഇഷ്ടമായില്ല, പെണ്‍മക്കളെ റോഡില്‍ കിടത്തി ട്രക്ക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി

April 19, 2021 - 12:06 pm

പുണെ: പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. പ്രണയബന്ധമാണ് പെണ്‍മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. 18/04/21 ഞായറാഴ്ചയാണ് സംഭവം.

നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. ഇതിനു വൈഷ്ണവി പിന്തുണ കൊടുക്കുന്നുണ്ടെന്നതും ഭരതിനെ ചൊടിപ്പിച്ചു. ദേഷ്യം മൂത്ത പിതാവ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തി. തുടര്‍ന്ന് പെണ്‍മക്കളെ വീട്ടില്‍ നിന്നു വിളിച്ചിറക്കി, റോഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇതനുസരിച്ചു. തുടര്‍ന്ന് ട്രക് ഓടിച്ചു അവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

രംഗം കണ്ടുവന്ന ഭാര്യയോടും റോഡില്‍ കിടക്കാന്‍ പറഞ്ഞെങ്കിലും ഭയന്ന അവര്‍ ഓടി. ഇതോടെ ട്രക്കിനു മുന്നില്‍ ചാടി ഭരത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *