ബാറിനെതിരെ ജനകീയ കൂട്ടായ്മ

കൂര്‍ക്കഞ്ചേരി: കോടന്നൂരിലെ ബാറിനെതിരെ ജനകീയ കൂട്ടായ്മ പൗരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി പദ യാത്രനടത്തി. ജനവാസ മേഖലയില്‍ ബാറിന്റെ പ്രവര്‍ത്തനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2008 ല്‍ ഹോട്ടല്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ സമരം ആരംഭിച്ചിരുന്നു. 2021 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ബാറിന് സൈസന്‍സ് നല്‍കിയത്. അന്ന് ആരംഭിച്ച ഉപരോധ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും വയോധികരും അടക്കമുളളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് നാടൊട്ടുക്കും സമരത്തിനിറങ്ങിയത്.

ജില്ലാ സമരസഹായ സമിതി ചെയര്‍മാന്‍ സ്വാമി തേജ സ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി നേതാക്കളായ റവ. ഡോ.ദേവസി, പന്തല്ലൂക്കാരന്‍, ഇ.എ.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടിഎസ് എബ്രാഹം, ആന്റമി പന്തല്ലൂക്കാരന്‍, എ.ടി പോള്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →