കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നു, സംസ്ഥാനത്ത്‌ നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നു. . രോഗവ്യാപനം കൂടുന്ന സ്ഥങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ അധികാരം ഉണ്ട്‌. ബസുകളില്‍ നിന്നുളള യാത്ര അനുവദിക്കില്ല. കോവിഡ്‌ മാര്‍ഗ നിദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന വ്യാപകമാക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി.

ഈ മാസം 30 വരെയാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുളളത്‌. കടകള്‍ രാത്രി 9 മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. അടച്ചിട്ട ഹാളുകളില്‍ പരിപാടികളില്‍ 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ 200 പേര്‍ വരെയാവാം. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുളളിലുളള ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ വേണം.

വിവാഹം, മരണാനന്തര ചടങ്ങ്‌, സാംസ്‌കാരിക പരിപാടി കായിക പരിപാടി ഉത്സവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത്‌ ബാധകമായിരിക്കും. ഇഫ്‌താര്‍ പരിപാടികള്‍ പോലുളളവ കഴിവതും ഒഴിവാക്കണം. ഏതുതരം ചടങ്ങുകളും പരിപാടികളും 2 മണിക്കൂറിനകം അവസാനിപ്പിക്കുകയും ചെയ്യണം. പരിപാടികളില്‍ കഴിവതും ഭക്ഷണം വിളമ്പല്‍ ഒഴിവാക്കുകയും പാഴസലോ ടേക്ക്‌ എവേ രീതിയോ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →