ഒറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷറോഫ് വീണ്ടും മലയാളത്തിലേക്ക്

ടി പി ഫെല്ലിനി സംവിധാനം ചെയ്ത് കുഞ്ചാക്കോബോബനും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഒറ്റ് .ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷെറോഫ് വീണ്ടും മലയാളത്തിലേക്കെത്തുന്നു.

വിനയൻ സംവിധാനം ചെയ്ത അതിശയനിലാണ് ജാക്കി ഷ്റോഫ് ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെലുങ്ക് താരം ഈഷാ റെബ്ബെ ആണ് ചിത്രത്തിലെ നായിക. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവാണ്. ഛായാഗ്രഹണം വിജയ് , സംഗീത സംവിധാനം എഎച്ച് കാശിഫ്. മലയാളത്തിലും തമിഴിലും ആയാണ് സിനിമ എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →