രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്, പിന്നില്‍ ബിജെപിയെന്ന് ടിക്കായത്

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ അക്രമം. 02/04/21 വെളളിയാഴ്ചയാണ് സംഭവം.

വാഹനത്തിന് നേരെ വെടിവെച്ചെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ടികായത് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

രാജസ്ഥാനില്‍ വിവിധ സമരപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ടിക്കായത്. അദ്ദഹത്തിന് നേരെ മഷിയേറുണ്ടായതായും അനുയായികള്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →