വിജയപുര (കർണാടക) / 2026 / നവംബർ 06
നാലാമത് അഖിലേന്ത്യാ സൈനിക് സ്കൂൾ ദേശീയ കായികമേള കർണാടകയിലെ വിജയപുരയിലുള്ള ബിജാപുർ സൈനിക് സ്കൂളിൽ പുരോഗമിക്കുന്നു. നവംബർ മൂന്നിന് ആരംഭിച്ച അഞ്ചുദിവസത്തെ മേള ഏഴിന് സമാപിക്കും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക് സ്കൂൾസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘാടനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കേഡറ്റുകൾക്ക് കായികപ്രതിഭയും മത്സരവീര്യവും പരസ്പര സൗഹൃദവും പ്രകടിപ്പിക്കാനുള്ള വേദിയാണ് മേള. പഴയ 30 സൈനിക് സ്കൂളുകളെയും പുതിയ 13 സൈനിക് സ്കൂളുകളെയും പ്രതിനിധീകരിച്ച് 544 പേരാണ് പങ്കെടുക്കുന്നത്. ഇവരിൽ 296 ആൺകുട്ടികളും 248 പെൺകുട്ടികളുമുണ്ട്. മേഖലാതല മത്സരങ്ങളിൽ പങ്കെടുത്ത എട്ട് മേഖലകളിലെയും വിജയികളാണ് ദേശീയമേളയിൽ മത്സരിക്കുന്നത്.
കായികമത്സരങ്ങൾക്കൊപ്പം സംവാദവും പ്രശ്നോത്തരിയും
ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ബാസ്കറ്റ്ബോൾ, ജൂനിയർ ആൺകുട്ടികൾക്കുള്ള വോളിബോൾ എന്നിവ മേളയിലുണ്ട്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും നടക്കുന്നു. സംവാദവും പ്രശ്നോത്തരിയും മത്സരങ്ങളുടെ ഭാഗമാണ്. ട്രാക്ക് ഇനങ്ങളിൽ 100, 200, 400 മീറ്റർ ഹ്രസ്വദൂര ഓട്ടങ്ങൾ, 1500 മീറ്റർ ഓട്ടം, നാല് ഗുണം നൂറ് മീറ്റർ റിലേ എന്നിവ ഉൾപ്പെടുന്നു. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ലോങ് ജമ്പ് മത്സരങ്ങളും നടന്നു.
സമാപനത്തിൽ യുവ കേഡറ്റുകൾക്ക് പ്രചോദനമേകാൻ പ്രതിരോധ സഹമന്ത്രി
നവംബർ ഏഴിന് നടക്കുന്ന സമാപനച്ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് യുവ കേഡറ്റുകൾക്ക് പ്രചോദനമേകും. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചടങ്ങിൽ പങ്കെടുക്കും. ബിജാപുർ സൈനിക് സ്കൂളിലെ പൂർവവിദ്യാർഥിയും കർണാടകത്തിലെ വൻകിട, ഇടത്തരം വ്യവസായ, അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായ എം. ബി. പാട്ടീലും സന്നിഹിതനാകും. മറ്റ് വിശിഷ്ടാതിഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ പൂർവവിദ്യാർഥികൾ എന്നിവരും ചടങ്ങിനെത്തും.
ഭാവിനേതാക്കളെ വളർത്തിയ 63 വർഷങ്ങൾ
‘അജീത് ഹേ അഭീത് ഹേ’ എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന ബിജാപുർ സൈനിക് സ്കൂൾ മികച്ച വിദ്യാഭ്യാസം നൽകുന്നതിലും രാജ്യത്തിന്റെ ഭാവിനേതാക്കളെ വളർത്തുന്നതിലും 63 വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ട്. അഖിലേന്ത്യാ സൈനിക് സ്കൂൾ ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ സൈനിക് സ്കൂളുകളുടെ ഉന്നത പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനാണ് സ്ഥാപനം ശ്രമിക്കുന്നത്. അച്ചടക്കം, പരസ്പര സൗഹൃദം, കായികമനോഭാവം, മികവ് എന്നിവയുടെ ആഘോഷം കൂടിയാണ് മേള.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.