തവാങ് / 2026 / നവംബർ 04
അരുണാചൽ പ്രദേശിലെ തവാങ് മഠത്തിൽ നടക്കുന്ന ശാക്യമുനി ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദർശനത്തിലേക്ക് വൻതോതിൽ ഭക്തരെത്തുന്നു. ഗാദൻ നംഗ്യാൽ ലാത്സെ എന്നറിയപ്പെടുന്ന മഠത്തിൽ പ്രദർശനത്തിന്റെ ആദ്യ മൂന്ന് ദിവസവും തിരുശേഷിപ്പുകൾ ദർശിക്കാനും പ്രാർഥിക്കാനും ആദരമർപ്പിക്കാനും നീണ്ട നിരയായിരുന്നു. തവാങിൽനിന്നും അരുണാചൽ പ്രദേശിലെ സമീപമേഖലകളിൽനിന്നുമുള്ള ഭക്തരുടെ പങ്കാളിത്തം ബുദ്ധനോടും അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങളോടുമുള്ള ആഴത്തിലുള്ള വിശ്വാസവും ഭക്തിയും പ്രകടമാക്കുന്നു.
കരുണയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ദർശനം
ബുദ്ധസന്ന്യാസിമാർക്കും മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കും തിരുശേഷിപ്പുകൾ ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുശേഷിപ്പുകൾക്ക് ആദരമർപ്പിക്കാനും അവയുടെ ആത്മീയപ്രാധാന്യം അനുഭവിക്കാനും ഭക്തർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. കരുണ, സമാധാനം, ജ്ഞാനം, വിശ്വസാഹോദര്യം എന്നിവയെക്കുറിച്ചുള്ള ബുദ്ധന്റെ ശാശ്വതസന്ദേശവുമായി വീണ്ടും അടുക്കാനുള്ള അപൂർവ അവസരമായും പ്രദർശനം മാറുന്നു.

ബുദ്ധമത പൈതൃകം പരിചയപ്പെടുത്താൻ രണ്ട് പ്രത്യേക പ്രദർശനങ്ങൾ
തിരുശേഷിപ്പുകളുടെ ദർശനത്തിനൊപ്പം ബൗദ്ധ നാഗരികതയുടെ സമ്പന്നമായ പൈതൃകവും വിവിധ വശങ്ങളും പരിചയപ്പെടുത്തുന്ന രണ്ട് പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സംഘടിപ്പിച്ച ‘വിശുദ്ധ പിപ്രഹ്വയെ കണ്ടെത്തൽ: ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെയും അവയുടെ കണ്ടെത്തലിന്റെയും കഥ’ എന്ന പ്രദർശനം പിപ്രഹ്വ തിരുശേഷിപ്പുകളുടെ പുരാവസ്തുചരിത്രം വിശദീകരിക്കുന്നു. 1898-ൽ ഇവ കണ്ടെത്തിയതും ബുദ്ധമതചരിത്രത്തിൽ അവയ്ക്കുള്ള പ്രാധാന്യവുമാണ് ഇതിലെ പ്രധാന വിഷയങ്ങൾ.
ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയം ഒരുക്കിയ ‘ധമ്മത്തിന്റെ സംഗമപാതകൾ: ശാസ്ത്രീയ പാരമ്പര്യങ്ങൾ, സജീവ കല, നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ’ എന്ന മറ്റൊരു പ്രദർശനം ബുദ്ധമതത്തിന്റെ ചരിത്രപരവും കലാപരവും സാംസ്കാരികവുമായ വളർച്ച അവതരിപ്പിക്കുന്നു. ഈ രണ്ട് പ്രദർശനങ്ങളും ബുദ്ധമതത്തിന്റെ സമ്പന്നവും നിലനിൽക്കുന്നതുമായ പൈതൃകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സന്ദർശകരെ സഹായിക്കുന്നു.

മുഖ്യമന്ത്രി പേമ ഖണ്ഡു തിരുശേഷിപ്പുകൾ ഏറ്റുവാങ്ങി
ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽനിന്ന് കൊണ്ടുവന്ന ശാക്യമുനി ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ ചരിത്രപ്രസിദ്ധമായ തവാങ് മഠത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ആചാരപരമായി ഏറ്റുവാങ്ങി. കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, ആദരണീയരായ ബുദ്ധസന്ന്യാസിമാർ, മതനേതാക്കൾ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെയാണ് സംസ്ഥാനത്തെ തിരുശേഷിപ്പ് പ്രദർശനത്തിന് തുടക്കമായത്.
തവാങ്ങിന് ശേഷം ബോംഡിലയിലും നംസായിയിലും ദർശനം
തവാങ് മഠത്തിലെ പ്രദർശനം 2026 നവംബർ ഏഴുവരെ തുടരും. തുടർന്ന് തിരുശേഷിപ്പുകൾ ബോംഡിലയിലെ ടി.ജി.എൽ. മഠത്തിലേക്ക്, അഥവാ ലോവർ ഗോമ്പയിലേക്ക് കൊണ്ടുപോകും. നവംബർ എട്ടുമുതൽ പതിമൂന്നുവരെ അവിടെ പൊതുജനങ്ങൾക്ക് ദർശിക്കാം.
നവംബർ പതിനാലുമുതൽ ഇരുപതുവരെ നംസായിയിലെ ഗോൾഡൻ പഗോഡയിലായിരിക്കും പ്രദർശനം. നവംബർ ഇരുപത്തിയൊന്നിന് തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് നിശ്ചയിച്ചിരിക്കുന്നത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.