ന്യൂഡൽഹി / 2026 / ഒക്ടോബർ 2
മൂന്ന് സേനകളുടെയും ഏകോപനം ശക്തമാക്കുന്ന സംയുക്ത പ്രതിരോധ സ്റ്റാഫ് ആസ്ഥാനം രജതജൂബിലി ആഘോഷിച്ചു. 2001 ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ സ്ഥാപിതമായ ആസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ദിനം ത്രിസേനാ ദിനമായാണ് ആചരിച്ചത്. സംയുക്ത പ്രവർത്തനത്തിലൂടെയും ഏകീകരണത്തിലൂടെയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാകുക എന്ന ആശയത്തിലായിരുന്നു ആഘോഷങ്ങൾ. പ്രതിരോധ സേനകളുടെ സംയുക്ത പ്രവർത്തനവും യുദ്ധസജ്ജതയും ശക്തമാക്കുന്നതിൽ ആസ്ഥാനം നൽകിയ സംഭാവനകൾ പരിപാടിയിൽ വിലയിരുത്തി.
ഭാവിയിലെ സജ്ജത ചർച്ച ചെയ്ത് ത്രിശക്തി മന്ഥൻ
രജതജൂബിലിയുടെ ഭാഗമായി സംയുക്ത പ്രതിരോധ സ്റ്റാഫ് ആസ്ഥാനം ‘ത്രിശക്തി മന്ഥൻ’ സംഘടിപ്പിച്ചു. സംയുക്ത സേനാ മേധാവിയും സൈനികകാര്യ വകുപ്പ് സെക്രട്ടറിയുമായ ജനറൽ എൻ. എസ്. രാജ സുബ്രഹ്മണിയും സേനാ മേധാവികളുടെ സമിതി അധ്യക്ഷന്റെ കീഴിലുള്ള സംയുക്ത പ്രതിരോധ സ്റ്റാഫ് മേധാവി എയർ മാർഷൽ തേജിന്ദർ സിങ്ങും പരിപാടിയിൽ സംസാരിച്ചു. സംയുക്ത സൈനിക പ്രവർത്തനത്തിനുള്ള മാർഗരേഖകൾ, പരിശീലന സംവിധാനങ്ങൾ, ഏകീകൃത അഭ്യാസങ്ങൾ എന്നിവയിലൂടെ സേനകളുടെ പ്രവർത്തനസജ്ജത മെച്ചപ്പെടുത്തിയതിനെക്കുറിച്ച് ചർച്ച നടന്നു. മാനുഷിക സഹായവും ദുരന്തനിവാരണവും കൂടുതൽ ഏകോപിപ്പിക്കുന്നതിൽ ആസ്ഥാനത്തിന്റെ പങ്കും വിലയിരുത്തി.
നേട്ടങ്ങൾ രേഖപ്പെടുത്തി പുസ്തകവും ചലച്ചിത്രവും
സേനകളുടെ സംയുക്ത പ്രവർത്തനവും ഏകീകരണവും ശക്തമാക്കുന്നതിൽ നൽകിയ ശ്രദ്ധേയമായ സംഭാവനകളുടെ ഭാഗമായി രജതജൂബിലി പുസ്തകം പുറത്തിറക്കി. കഴിഞ്ഞ 25 വർഷത്തെ ആസ്ഥാനത്തിന്റെ വളർച്ചയും നേട്ടങ്ങളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാപിതമായതുമുതലുള്ള പ്രധാന നാഴികക്കല്ലുകൾ അവതരിപ്പിക്കുന്ന ചലച്ചിത്രവും പുറത്തിറക്കി. സംയുക്ത പ്രവർത്തനവും ഏകീകരണവും ശക്തിപ്പെടുത്താൻ സംഭാവന നൽകിയ ഉദ്യോഗസ്ഥർക്കും സൈനികർക്കും സംയുക്ത സേനാ മേധാവിയുടെ യൂണിറ്റ് പ്രശസ്തിപത്രങ്ങൾ സമ്മാനിച്ചു. രാജ്യസേവനത്തിനിടെ ജീവൻ ബലിയർപ്പിച്ച ധീരസൈനികരെ ആദരിക്കാൻ ദേശീയ യുദ്ധസ്മാരകത്തിലും മ്യൂസിയത്തിലും പുഷ്പചക്രം അർപ്പിച്ചു.
സൈബറും ബഹിരാകാശവും നിർമിതബുദ്ധിയും പുതിയ മേഖലകൾ
സൈബർ, ബഹിരാകാശം, നിർമിതബുദ്ധി തുടങ്ങിയ പുതിയ മേഖലകളിലെ വെല്ലുവിളികൾ നേരിടാൻ പ്രതിരോധ സേനകളെ സജ്ജമാക്കുന്നതിൽ ആസ്ഥാനം പ്രധാന പങ്കുവഹിച്ചു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തദ്ദേശീയ ശേഷികൾ വേഗത്തിൽ വികസിപ്പിക്കാനും പ്രവർത്തിച്ചു. ഇതിനായി ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവയുമായുള്ള സഹകരണം പ്രോത്സാഹിപ്പിച്ചു.
സംയുക്ത യുദ്ധശേഷി വർധിപ്പിക്കാൻ ചർച്ചാവേദികൾ
‘രൺ സംവാദ്’, സംയുക്ത കമാൻഡർമാരുടെ സമ്മേളനം, സംയുക്ത സൈനിക പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും നടത്തുന്ന ‘കോർ’ പരിപാടി എന്നിവയിലൂടെ സേനകളുടെ ഏകോപനത്തിനുള്ള സ്ഥാപന സംവിധാനങ്ങൾ ശക്തമാക്കി. നിലവിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ക്രമബദ്ധമായ ചർച്ചകൾ നടത്താൻ ഈ വേദികൾ സഹായിച്ചു. കര, കടൽ, വ്യോമം, ബഹിരാകാശം, സൈബർ, ചിന്തയെയും ധാരണകളെയും സ്വാധീനിക്കുന്ന മേഖല എന്നിവയിലെ സംയുക്ത യുദ്ധശേഷി മെച്ചപ്പെടുത്താനും ഇവ വഴിയൊരുക്കി.
മൂന്ന് സേനകളെയും ഒരുമിപ്പിക്കുന്ന ഉന്നത സ്ഥാപനം
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തനം, ഏകീകരണം, പരസ്പര സഹകരണം എന്നിവയ്ക്ക് നേതൃത്വം നൽകുന്ന ഉന്നത സ്ഥാപനമായി ആസ്ഥാനം വളർന്നു. ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് സേനകളുടെ ശേഷി വർധിപ്പിക്കുന്നതിനും പോരാട്ടശേഷി സംയുക്തമായി വിനിയോഗിക്കുന്നതിനുമാണ് ആസ്ഥാനം പ്രാധാന്യം നൽകുന്നത്.


Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.