ന്യൂഡൽഹി, 2026 സെപ്റ്റംബർ 8 –
അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണം വർധിക്കുന്നുവെന്ന ആശങ്കയ്ക്കിടെ ഗണേശ ചതുർഥി ആഘോഷങ്ങൾ പൊതുസ്ഥലങ്ങളിൽ നടത്താതെ വീടുകളിൽ ഒതുക്കണമെന്ന സന്ദേശം ഇന്ത്യൻ പ്രവാസികൾക്കിടയിൽ പ്രചരിക്കുന്നു. സെപ്റ്റംബർ 14നാണ് ഇത്തവണ ഗണേശ ചതുർഥി. ന്യൂയോർക്ക്, ഫിലഡൽഫിയ, സിയാറ്റിൽ, ഡാലസ് തുടങ്ങിയ നഗരങ്ങളിൽ എല്ലാ വർഷവും വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇത്തവണ പൊതുആഘോഷങ്ങളും അവയുടെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമെന്നാണ് ആശങ്ക.
രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള Nris_Adda എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച സന്ദേശമാണ് വ്യാപകമായി പ്രചരിച്ചത്. കുടുംബത്തോടൊപ്പം വീട്ടിൽ ആഘോഷിക്കാനും അപ്പാർട്ട്മെന്റുകൾ, കോളനികൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ കൂട്ടായ ആഘോഷങ്ങൾ ഒഴിവാക്കാനുമാണ് നിർദേശം. പ്രത്യേകിച്ച് ഡാലസിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പറയുന്നു. ആഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നും മണ്ഡപങ്ങൾ, വലിയ കൂട്ടായ്മകൾ, റോഡിലെ പരിപാടികൾ, തടാകങ്ങളിലെ വിഗ്രഹ നിമജ്ജനം എന്നിവ ഒഴിവാക്കണമെന്നും ഉള്ളടക്ക സ്രഷ്ടാക്കളോട് ആവശ്യപ്പെടുന്നു.
ഇന്ത്യാവിരുദ്ധ പ്രചാരണം ആശങ്ക
അമേരിക്കയിൽ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ, ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പരാമർശങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മാഗ പ്രസ്ഥാനവുമായി ബന്ധമുള്ള ചില ഇൻഫ്ലുവൻസർമാർ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ‘ഇന്ത്യൻ അധിനിവേശം’ എന്ന തരത്തിലുള്ള അടിസ്ഥാനരഹിത പ്രചാരണം നടത്തിയതായി റിപ്പോർട്ട് പറയുന്നു. ടെക്സസിലെ ഇന്ത്യൻ സമൂഹവും ക്ഷേത്രങ്ങളും ഇത്തരം പ്രചാരണങ്ങൾക്ക് നേരത്തെ ലക്ഷ്യമായിട്ടുണ്ട്.
ഇന്ത്യക്കാർക്കെതിരായ ഓൺലൈൻ അധിക്ഷേപം കൂടി
Stop AAPI Hate എന്ന സംഘടനയുടെ സർവേ പ്രകാരം ഇന്ത്യക്കാരെയും ദക്ഷിണേഷ്യക്കാരെയും ലക്ഷ്യമിട്ട ഓൺലൈൻ അധിക്ഷേപങ്ങൾ 2023 ജനുവരിയിലെ 22,996ൽ നിന്ന് 2025 ഡിസംബറിൽ 48,033 ആയി. 109 ശതമാനമാണ് വർധന. ജൂണിൽ ഫ്രിസ്കോ സിറ്റി ഹാളിന് മുന്നിൽ ആയുധധാരികളായ വെള്ള വംശീയവാദികൾ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ സമാധാനപരമായി നടത്താനും പ്രാദേശിക നിയമങ്ങൾ പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും പ്രവാസികൾ പരസ്പരം ആവശ്യപ്പെടുന്നത്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.