ന്യൂഡൽഹി, 2026 ജൂൺ 19
അന്താരാഷ്ട്ര യോഗ ദിനം രണ്ടായിരത്തി ഇരുപത്തിയാറിനോടനുബന്ധിച്ച് പാർലമെന്ററി കാര്യ മന്ത്രാലയം യോഗ ശിൽപശാല സംഘടിപ്പിച്ചു. ജൂൺ പതിനെട്ടിന് രാവിലെ പതിനൊന്നരയ്ക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് അനക്സ് പ്രധാന സമിതി മുറിയിലായിരുന്നു പരിപാടി. ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ സംസ്കൃത സർവകലാശാലയിലെ യോഗ ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ രമേഷ് കുമാറിന്റെ മാർഗനിർദേശത്തിലായിരുന്നു ശിൽപശാല നടന്നത്.
പാർലമെന്ററി കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോക്ടർ സത്യപ്രകാശ് ശിൽപശാല ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സർക്കാർ നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഡോക്ടർ രമേഷ് കുമാർ യോഗയും പ്രാണായാമവും സംബന്ധിച്ച പരിശീലന സെഷൻ നയിച്ചു. ഓഫീസിലെ ജോലി സമയത്ത് യോഗ പരിശീലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ജോലി കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാർലമെന്ററി കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോക്ടർ സത്യപ്രകാശ്, ഡെപ്യൂട്ടി സെക്രട്ടറിമാരായ മുകേഷ് കുമാർ, എസ്. എസ്. പത്ര എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ശിൽപശാലയിൽ പങ്കെടുത്തു.