ഡൽഹി, 2026 ജൂൺ 15 –
ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് കീഴിലുള്ള ഡൽഹിയിലെ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഖിലേന്ത്യ മെഡിക്കൽ ശാസ്ത്ര സ്ഥാപനമായ എയിംസുമായി ചേർന്നാണ് പരിപാടി നടത്തിയത്. ജൂൺ 14-നാണ് ക്യാമ്പ് നടന്നത്.
ഡൽഹിയിലെ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ആയ ആശ റുങ്ട ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ രക്തദാനത്തിൽ പങ്കെടുക്കാൻ അവർ പ്രോത്സാഹിപ്പിച്ചു. “മനുഷ്യത്വത്തിന്റെ ഒരു തുള്ളി, രക്തം നൽകൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശത്തോടെയായിരുന്നു പരിപാടി. ആശുപത്രികളിലെ രക്തശേഖരം വർധിപ്പിക്കാനും സന്നദ്ധ രക്തദാനത്തെ പിന്തുണയ്ക്കാനുമായി ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. എയിംസ് രക്തബാങ്ക് സംഘം രക്തശേഖരണം, ആരോഗ്യപരിശോധന, ദാതാക്കൾക്കുള്ള കൗൺസലിങ് എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. രക്തദാനത്തിന് ശേഷം ദാതാക്കൾക്ക് ലഘുഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കി.
ഡൽഹിയിലെ സഞ്ചാർ ലേഖ ഭവനിലുള്ള ഓഫീസിലായിരുന്നു ക്യാമ്പ്. പരിപാടിയുടെ സമാപനത്തിൽ എയിംസ് രക്തബാങ്ക് വിഭാഗം പ്രിൻസിപ്പൽ കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസിന് വിജയകരമായ നടത്തിപ്പിനുള്ള സർട്ടിഫിക്കറ്റ് നൽകി. രക്തദാന രംഗത്തെ സംഭാവനയെ ആദരിച്ചായിരുന്നു ഈ അംഗീകാരം.

