തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് സൂചിപ്പിച്ചാണ് ബിജെപി നേതാവായ ഷോൺ ജോർജ് കത്ത് നൽകിയത്. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു.
അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്
യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്.ഇതിൽ അന്വേഷണം വേണമെന്നാണ് ഷോണിന്റെ ആവശ്യം. വീണ തയ്ക്കണ്ടി, എം.സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.