ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല : ഷോണ്‍ ജോര്‍ജ്

കോട്ടയം | കത്തോലിക്കാസഭാ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം എഴുതി നല്‍കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന പരിഹാസവുമായി ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ കാണുന്നില്ല. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേ പോലെയാണ് ദീപികയും വാര്‍ത്ത ല്‍കിയത്. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാല്‍ എഴുതിക്കൊടുക്കുന്ന മുഖപ്രസംഗത്തിനൊന്നും മറുപടി പറയേണ്ട കാര്യമില്ല

ഒന്നുകില്‍ പത്രത്തിന്റെ മാനേജ്മെന്റ് മാറണം. നിലവില്‍ മാനേജ്മെന്റില്‍ സ്വകാര്യ വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയവും നടപ്പാക്കുന്നുണ്ട്. കെ സി വേണുഗോപാല്‍ എഴുതിക്കൊടുക്കുന്ന മുഖപ്രസംഗത്തിനൊന്നും മറുപടി പറയേണ്ട കാര്യം ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ഇല്ലെന്നു അദ്ദേഹം പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →