ആലപ്പുഴ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു

പന്തളം| ആലപ്പുഴ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ജമീല്‍ അഹമ്മദ് (21) ആണ് മരിച്ചത്. ഏപ്രിൽ 1 ബുധനാഴ്ച രാവിലെ ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ മങ്കൊമ്പ് പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പന്തളം പൂഴിയ്ക്കാട് ദാറുല്‍ റഹ്മായില്‍ ഷാലു കാസിമിന്റെ മകന്‍ അസ്ലം ഷലൂ (21)അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരുക്കേറ്റ ജമീല്‍ അഹമ്മദ് വണ്ടാനം മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂര്‍ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജമീല്‍ അഹമ്മദ് ഏപ്രിൽ 2 ന് രാവിലെ മരണത്തിന് കീഴടങ്ങി

ചൊവ്വാഴ്ച ജമീല്‍ അഹമ്മദിന്റെ ജന്മദിനം ആയിരുന്നു.

അടൂര്‍ ഐ എച്ച് ആര്‍ ഡിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. ഇരുവരും കുട്ടിക്കാലം മുതല്‍ സഹപാഠികള്‍ ആയിരുന്നു. ചൊവ്വാഴ്ച ജമീല്‍ അഹമ്മദിന്റെ ജന്മദിനം ആയിരുന്നു. രാത്രി ജമീല്‍ അഹമ്മദിന്റെ വീട്ടിലെത്തിയ അസ്‌ലം കൂട്ടുകാരോടൊപ്പം വീട്ടില്‍ ജന്മദിനം ആഘോഷിച്ച ശേഷം റീല്‍ ചിത്രീകരിക്കാന്‍ ആലപ്പുഴക്ക് പോയി മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →