രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി

കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​ച്ച് 61.5 ല​​​ക്ഷം രൂ​​​പ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് 11.4 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും കു​​​മ്പ​​​ള പോ​​​ലീ​​​സും ആ​​​രി​​​ക്കാ​​​ടി​​​യി​​​ലെ പ​​​ഴ​​​യ ടോ​​​ൾ ബൂ​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കാ​​​റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 61.5 ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.കാ​​​റി​​​ന്‍റെ ഹാ​​​ൻ​​​ഡ് ബ്രേ​​​ക്കി​​​നു സ​​​മീ​​​പം പ്ര​​​ത്യേ​​​ക അ​​​റ​​​യു​​​ണ്ടാ​​​ക്കി​​​യാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ള​​​ങ്ക​​​ര സ്വ​​​ദേ​​​ശി ഷ​​​ബീ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഏപ്രിൽ 1ന് പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​ണ്ണൂ​​​ർ അ​​​ഴീ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി അ​​​നൂ​​​പി (28) നെ 11.4 ​​​ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ യു​​​വാ​​​വി​​​ന് ക​​​ഴി​​​യാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി അ​​​തി​​​ർ​​​ത്തി​​​മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ജി​​​ല്ല​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →