പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് : തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക ബാ​ങ്ക് രേ​ഖ​ക​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട​ത്.ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ ഏ​രി​യാ സെ​ക്ര​ട്ട​റി സ്വ​ന്തം പേ​രി​ലാ​ക്കി. ഈ ​പ​ണം വീ​ട് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ഇ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ഈ ​തെ​ളി​വു​ക​ള്‍ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും.അ​ഴി​മ​തി​ക്കാ​ര്‍ ആ​രാ​ണെ​ന്ന് ജ​നം വി​ല​യി​രു​ത്തു​മെ​ന്നും പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റി​ച്ചു. പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →