റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ഡിഎംകെ

March 29, 2026 - 4:55 am

ചെന്നൈ | തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തുവിട്ടു. ആകെ 234 സീറ്റുകളാണ് തഴ്നാട്ടിലുളളത്. ഇതിൽ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നും ജനവിധി തേടും. എഐഎഡിഎംകെ വിട്ട് കഴിഞ്ഞ മാസം ഡിഎംകെയില്‍ എത്തിയ മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്ത് നിന്നും ജനവിധി തേടും.ഏപ്രില്‍ 23നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണും

കോണ്‍ഗ്രസ് 28 സീറ്റുകളിലാണ് മത്സരിക്കുക

പൊന്നേരി, ഈറോഡ് ഈസ്റ്റ്, വിളവന്‍കോട്, ശിവകാശി, കാരക്കുടി ഉള്‍പ്പെടെ 28 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. വിജയകാന്തിന്റെ പങ്കാളി ഭാര്യ നയിക്കുന്ന ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) 10 സീറ്റുകളിലും വിസികെ (വിടുതലൈ ചിരുതൈകള്‍ കക്ഷി) എട്ട് സീറ്റിലും മത്സരിക്കും. സിപിഐയ്ക്കും സിപിഐഎമ്മിനും അഞ്ച് സീറ്റുകള്‍ വീതമാണ് നല്‍കിയത്. എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം) നാല് സീറ്റുകളിലും മത്സരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *