കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ വ​ച്ചാ​ണ് എ​സ്ഐ​യ്ക്ക് ക​ടി​യേ​റ്റ​ത്. സ്റ്റേ​ഷ​ന് സ​മീ​പം കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കും ക​ടി​യേ​റ്റു. മാർച്ച് 29 ഞായറാഴ്ച രാ​വി​ലെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മ​നോ​ജി​നെ കൂ​ടാ​തെ നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കാണ ്കടിയേറ്റത്.

നാ​ദാ​പു​രം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ മ​നോ​ജി​ന്‍റെ കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​നോ​ജി​നെ കൂ​ടാ​തെ നാ​യ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​യ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →