റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ് : വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി

March 24, 2026 - 6:01 pm

തിരുവനന്തപുരം | മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി. മാര്‌ർച്ച് 24 തിങക്ളാഴ്ച വൈകിട്ട് മൂന്നരയോടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസില്‍ എത്തുകയായിരുന്നു. ശശിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ജാമ്യാപേക്ഷ ഹൈക്കോടതി മുമ്പാകെ,അറസ്റ്റ് ഇന്ന് ഉണ്ടാകില്ല

മുന്‍കൂര്‍ ജാമ്യാപേക്ഷ അപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശശി. ജാമ്യാപേക്ഷ ഹൈക്കോടതി മുമ്പാകെയുള്ളതിനാല്‍ ശശിയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകില്ലെന്നാണ് പരുത്തിപ്പള്ളി വനംവകുപ്പ് റേഞ്ച് ഓഫീസര്‍ അറിയിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. വെള്ളനാടുള്ള ഒരു വീട്ടില്‍ കയറിയ മുള്ളന്‍പന്നിയെ ശശി ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നുവെന്നാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *