റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ

March 24, 2026 - 6:39 am

തൃശൂര്‍ | കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന് മാസത്തോളം പ്രായം വരും. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നാണ് വിവരം.

മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന യുവതി വയറുവേദന അനുഭവപ്പെട്ടതിനു പിന്നാലെ മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നാണ് വിവരം. നഴ്‌സിങ് വിദ്യാഭ്യാസം കഴിഞ്ഞിട്ടുള്ളതിനാല്‍ ഭ്രൂണം സ്വയം വേര്‍പെടുത്തിയെന്നും കളയാന്‍ പ്രയാസം നേരിട്ടതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും യുവതി പോലീസിനു നല്‍കി മൊഴിയില്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *