കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് ഷാജി വി. ജോസഫ് ഇന്ന് (19.03.2026)ബിജെപിയില്‍ ചേരും.പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി. ജോസഫ്, അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എംപിയില്‍ നിന്നും അംഗത്വം സ്വീകരിക്കും.
രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത സംവാദത്തിലും ഷാജി വി. ജോസഫ് എത്തിയിരുന്നു
നേരത്തെ , മമ്പറത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത സംവാദത്തിലും ഷാജി വി. ജോസഫ് എത്തിയിരുന്നു. ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായാണ് എത്തിയത്.കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്.
