കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം. ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​ത്ത 60 സീ​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ണ്ടാ​​കാ​​​മെ​​​ന്നു നേ​​​തൃ​​​ത്വം പ​​​റ​​​യു​​​മ്പോ​​​ൾ, 35 സീ​​​റ്റു​​​ക​​​ളി​​​ലാ​​​കും ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്ന വാ​​​ദ​​​വും ചി​​​ല നേ​​​താ​​​ക്ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. 16 ന് രാ​​​വി​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ചേ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. തെ​​​ഞ്ഞെ​​​ടു​​​പ്പി​​​ന് അ​​​ധി​​​ക ദി​​​വ​​​സ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വേ​​​ഗ​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നി​​​ലു​​​ള്ള മാ​​​ർ​​​ഗം.

സീ​​​റ്റു മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് മു​​​സ്ലീം​​​ലീ​​​ഗു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

മു​​​സ്ലീം​​​ലീ​​​ഗു​​​മാ​​​യു​​​ള്ള സീ​​​റ്റു മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ ആ​​​ലു​​​വ​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. ചേ​​​ല​​​ക്ക​​​ര- കോ​​​ങ്ങാ​​​ട് സീ​​​റ്റു​​​ക​​​ളും പു​​​ന​​​ലൂ​​​ർ- ച​​​ട​​​യ​​​മം​​​ഗ​​​ലം സീ​​​റ്റു​​​ക​​​ളും കോ​​​ണ്‍​ഗ്ര​​​സും മു​​​സ് ലീം​​​ലീ​​​ഗും വ​​​ച്ചു മാ​​​റു​​​ന്ന​​​താ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. തി​​​രു​​​വ​​​ന്പാ​​​ടി- പ​​​ട്ടാ​​​ന്പി സീ​​​റ്റ് വ​​​ച്ചു​​​മാ​​​റ്റം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ജോ​​​ണി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റ് ന​​​ൽ​​​കാ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡും സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തി​​​രു​​​വ​​​ന്പാ​​​ടി സീ​​​റ്റി​​​ൽ ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി ത​​​ന്നെ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ചാ​​​ത്ത​​​ന്നൂ​​​ർ മ​​​ണ്ഡ​​​ലം ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ദേ​​​വ​​​രാ​​​ജ​​​ന് ന​​​ൽ​​​കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

ര​​​ണ്ടു സീ​​​റ്റു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീരുമാനമായില്ല.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 93 സീ​​​റ്റി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ​​​യും ഏ​​​ക​​​ദേ​​​ശം അ​​​ത്ര​​​യും സീ​​​റ്റി​​​ൽ ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​യും ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ര​​​ണ്ടു സീ​​​റ്റു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഇ​​​നി​​​യും ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ക​​​ടും​​​പി​​​ടു​​​ത്ത​​​ത്തി​​​ൽ അ​​​യ​​​വു​​​വ​​​രു​​​ത്തി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →