മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: അ​രീ​ക്കോ​ട് മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ നി​ല​മ്പൂ​ര്‍ അ​ക​മ്പാ​ട​ത്ത് പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ക്കാ​ലൂ​ര്‍ സ്വ​ദേ​ശി പ​റ​ക്കോ​ട​ന്‍ അ​ബ്ദു​ല്‍ അ​സീ​സി​നെ (45) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ക​മ്പാ​ടം ക​ണ്ണ​ന്‍​കു​ണ്ടി​ലെ കു​റു​വ​ന്‍ പു​ഴ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളാ​ണ് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്. ക​ണ്ടെ​ത്തു​മ്പോ​ള്‍ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.

ഇ​തി​നു മു​ന്‍​പും ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു

2010 ല്‍ ​അ​രീ​ക്കോ​ട് ന​ട​ന്ന മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ അ​സീ​സ്, ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നു മു​ന്‍​പും ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​യാ​ളെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ദു​രൂ​ഹ​ത​ക​ളു​ണ്ടോ എ​ന്ന​റി​യാ​ന്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →