റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം| നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ (12.03.2026)യാണ് ശരണ്യ നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയത്.

സിരിലിനെതിരെ ശരണ്യ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍

സ്ഥലം മാറ്റം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ഭര്‍ത്താവ് സിരില്‍ മൊഴി നല്‍കിയത്. എന്നാല്‍ ശരണ്യയും ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സിരിലിനെതിരെ ശരണ്യ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്ന് പോലീസും പറഞ്ഞു. ഭര്‍ത്താവ് നിരന്തരം മദ്യപിച്ചെത്തി ശരണ്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു വെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരുവനന്തപുരം തമ്പാനൂര്‍ ആര്‍ടിഒ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു ശരണ്യ. 11 മാസം മുന്‍പാണ് ജോലി ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →