സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​ന്‍എ

കോ​​​ഴി​​​ക്കോ​​​ട്: ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നി​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം താ​​​ളം​​​തെ​​​റ്റി​​​ത്തു​​​ട​​​ങ്ങി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​പോ​​​ലും മു​​​ട​​​ങ്ങു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഡോ​​​ക്ട​​​ര്‍മാ​​​രും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

രോ​​​ഗി​​​ക​​​ള്‍ നെ​​​ട്ടോ​​​ട്ടത്തിൽ

കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ഴ്‌​​​സു​​​മാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ രോ​​​ഗി​​​ക​​​ള്‍ നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു കാ​​​ര​​​ണ​​​ക്കാ​​​ര്‍ ന​​​ഴ്‌​​​സു​​​മാ​​​രാ​​​ണെ​​​ന്നാ​​​ണു വി​​​വി​​​ധ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം. എ​​​ന്നാ​​​ല്‍, ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്കാ​​​തെ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളാ​​​ണു സ്ഥി​​​തി വ​​​ഷ​​​ളാ​​​ക്കു​​​ന്ന​​​തെ​​​ന്നു യു​​​എ​​​ന്‍എ പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ന്‍ ഷാ ​​​പ​​​റ​​​ഞ്ഞു. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ മി​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്ന് ഒ​​​രി​​​ഞ്ചു​​​പോ​​​ലും പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന​​​ഴ്‌​​​സു​​​മാ​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ ജീ​​​വ​​​ന്‍വ​​​ച്ച് വി​​​ല​​​പേ​​​ശു​​​ന്നു.

എ​​ന്നാ​​ൽ, സ​​​മ​​​രം അ​​​ന്യാ​​​യ​​​മാ​​​ണെ​​​ന്നും ന​​​ഴ്‌​​​സു​​​മാ​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ ജീ​​​വ​​​ന്‍വ​​​ച്ച് വി​​​ല​​​പേ​​​ശു​​​ക​​​യാ​​​ണെ​​​ന്നും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​രോ​​​പി​​​ച്ചു. നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​തെ​​​യാ​​​ണു ന​​​ഴ്‌​​​സു​​​മാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തു​​​കാ​​​ര​​​ണം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍നി​​​ന്നു സ​​​ര്‍ജ​​​റി ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ തു​​​ട​​​ര്‍ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

എ​​​സ്മ പ്ര​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ര്‍ക്കാ​​​രി​​​നോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി

ന​​​ഴ്‌​​​സു​​​മാ​​​ര്‍ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പു​​​തി​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി. ഇ​​​ത് യു​​​എ​​​ന്‍എ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ (10.03.2026) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് എ​​​സ്മ പ്ര​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ര്‍ക്കാ​​​രി​​​നോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →