റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ സിപിഐ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു : നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

March 9, 2026 - 5:50 pm

തൃശ്ശൂര്‍ | പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദന്‍ സിപിഐ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മറ്റു പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും മുകുന്ദന്‍ അറിയിച്ചു.
നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗീതാ ഗോപിക്കെതിരെ സി സി മുകുന്ദന്‍ വീണ്ടും ആരോപണം ഉന്നയിച്ചിരുന്നു.ഗീതാ ഗോപിയുടേത് പേയ്‌മെന്റ് സീറ്റാണെന്നുവരെയുള്ള ആരോപണങ്ങളാണ് മുകുന്ദന്‍ ഉന്നയിച്ചത്.

ബിനോയ് വിശ്വത്തിന്റെ ഉറപ്പില്‍ വിശ്വാസമില്ല

ഗീതാ ഗോപി മകള്‍ക്ക് 225 പവന്‍ വിവാഹ സമ്മാനമായി നല്‍കിയത് നാട്ടികയില്‍ നിന്ന് പണം പിരിച്ചാണെന്നും പണം തിരികെ കൊടുത്തില്ലയെന്നും മുകുന്ദന്‍ ആരോപിച്ചു. പണം കൊടുത്തവര്‍ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പില്‍ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.

ഗീതാ ഗോപിക്ക് മൂന്നാമത് അവസരം നല്‍കിയതിനെ തുടര്‍ന്നാണ് മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്നുംസി സി മുകുന്ദന്‍ വെല്ലുവിളിച്ചിരുന്നു. ഒരു പ്രാവശ്യം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാ ഗോപിക്ക് മൂന്നാമത് അവസരം നല്‍കിയതിനെ തുടര്‍ന്നാണ് മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. അതേ സമയം പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചുകാലമായി മുകുന്ദന്‍ കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപി സ്ഥാനാര്‍ഥിത്വത്തിലേക്ക് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *