ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ബ്രിട്ടൺ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാർമർ പറഞ്ഞു.ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൺ അംഗീകരിച്ചതായി വ്യക്തമാക്കുകയായിരുന്നു കെയർ സ്റ്റാർമർ. മാർച്ച് 1 ഞായറാഴ്ച എക്സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാന് ഉയർത്തുന്ന ഭീഷണിയിൽ ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് സ്റ്റാർമർ,
ഇതിനിടെയായിരുന്നു ശനിയാഴ്ച ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബ്രിട്ടൺ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരില്ലെന്നും സ്റ്റാർമർ പറഞ്ഞു. അതേസമയം ഇറാൻ ബ്രിട്ടീഷ് താത്പര്യങ്ങളെ തകർക്കുകയാണെന്നും സ്റ്റാർമർ ആരോപിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾക്കും എയർപോർട്ടുകൾക്കും നേരെയുണ്ടായതായും സ്റ്റാർമർ ആരോപിച്ചു.
ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അഭിപ്രായപ്പെട്ട സ്റ്റാർമർ, ഇറാന് ഉയർത്തുന്ന ഭീഷണി തടയാനുള്ള ഏക മാർഗം സംഭരണ ഡിപ്പോകളിലോ ലോഞ്ചറുകളിലോ ഉള്ള മിസൈലുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയെന്നതാണെന്നും കൂട്ടിച്ചേർത്തു.
