കെ​എ​സ്ആ​ർ​ടി​സി എ​സി ഗ​ജ​രാ​ജ സ്ലീ​പ​ർ ബ​സ് വീ​ണ്ടും പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭിച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ല് മാ​സം മു​മ്പ് ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി സ​ർ​വീ​സ് നടത്തിയിരുന്ന ​ഗ​ജ​രാ​ജ സ്ലീ​പ​ർ ബ​സ് വീ​ണ്ടും പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​രു ബ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി സ​ർ​വീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഈ ​സ​ർ​വീ​സ് ആ​ണ് പ്ര​തി​ദി​ന സ​ർ​വീ​സാ​യി വീ​ണ്ടും ആ​രം​ഭി​ച്ച​ത്.തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും നാ​ഗ​ർ​കോ​വി​ൽ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കാണ് സ​ർ​വീ​സ് .

വൈ​കി​ട്ട് ആ​റോ​ടെ പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 8.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചേ​രും

ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, ത​മ്പാ​നൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല, ക​ളി​യി​ക്കാ​വി​ള, നാ​ഗ​ർ​കോ​വി​ൽ, തി​രു​ന​ൽ​വേ​ലി, മ​ധു​ര, ക​രൂ​ർ, സേ​ലം, ഹൊ​സൂ​ർ വ​ഴി​യാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്കെ​ത്തു​ന്ന​ത്.ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ നി​ന്നും വൈ​കി​ട്ട് ആ​റോ​ടെ പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 8.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചേ​രും. തി​രി​കെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് ഏ​ഴോ​ടെ സാ​റ്റ​ലൈ​റ്റ് ടെ​ർ​മി​ന​ലി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 9.30ഓ​ടെ ക​ണി​യാ​പു​ര​ത്തെ​ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →