കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തും.സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക.കേരളത്തിന്റെ ബിജെപിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഫെബ്രുവരി 24 ചൊവ്വാഴ്ച നേതാക്കളുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.
കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്
.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. നേതാക്കളുമായിട്ട് പ്രത്യേകം ചർച്ച നടത്തും. കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
.
