ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് : അപകടത്തില്‍ പരുക്കേറ്റ ഓട്ടോഡ്രൈവറുടെ മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടി

ചേര്‍ത്തല| ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ള. അപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണപിളളയുടെ കൈയിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. കഴിഞ്ഞ 2025 ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുള്‍പ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കും

തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ഇതിന് ശേഷം കയ്യില്‍ നിരന്തരം വേദന അനുഭവപപ്െടുകയും ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണ പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാനാണ് രാധാകൃഷ്ണന്റെ തീരുമാനം. നിലവില്‍ ഈ വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →