നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍ : മാ​​​​ര്‍​ച്ച് മ​​​​ദ്ധ്യത്തോടെ പ്ര​​​​ഖ്യാ​​​​പനം ഉണ്ടായേക്കും

ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) ശേ​​​​ഷ​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും ന​​​​ട​​​​ക്കു​​​​ക.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​ൽ

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന പ​​​​തി​​​​വി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ ഒ​​​​റ്റ ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു മ​​​​തി​​​​യെ​​​​ന്നാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ശി​​​​പാ​​​​ര്‍​ശ. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍ ഏ​​​​ഴോ, എ​​​​ട്ടോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും ആ​​​​സാ​​​​മി​​​​ല്‍ ര​​​​ണ്ടോ മൂ​​​​ന്നോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →