സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ

കോ​​​ട്ട​​​യം: ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം, മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ചത് എന്നീ വിഷയങ്ങളിൽ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി സ​​​ര്‍ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍ വ​​​ച്ച​​​താ​​​ണ്. അ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​ന്‍റു​ക​ൾ ചെ​​​യ്യേ​​​ണ്ട കാ​​​ര്യം ചെ​​​യ്തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടെ​​​ന്ന് മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​ന്‍ ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദീ​​​യ​​​സ്‌​​​കോ​​​റോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ പ്ര​​​തീ​​​ക​​​രി​​​ച്ചു.

ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​ന്‍റു​ക​​​​ളു​​​ടെ നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണെ​​​ന്ന് കാ​​​ലം തെ​​​ളി​​​യി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​ന്‍റു​ക​​​​ളു​​​ടെ നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണെ​​​ന്ന് കാ​​​ലം തെ​​​ളി​​​യി​​​ച്ചു. കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പോ​​​കാ​​​തെ ത​​​ന്നെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​കു​​​മ്പോ​​​ഴാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ലു​​​ള്ള വി​​​ശ്വാ​​​സം പ്ര​​​ക​​​ട​​​മാ​​​കു​​​ക​​​യെ​​​ന്നും യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദീ​​​യ​​​സ്‌​​​കോ​​​റോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​വേ​​​ണ്ടി ഏ​​​റെ നാ​​​ള്‍ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​കം

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം നീ​​​ട്ടാ​​​ന്‍ അ​​​തി​​​വേ​​​ഗ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ഉ​​​മ്മ​​​ന്‍ പ്ര​​​തീ​​​ക​​​രി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →