വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 358 പേർ

ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 358 പേർ. ഇ​​​​തി​​​​ൽ 294 പേ​​​​ർ കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും . 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും ആണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ഫെ​​​​ബ്രു​​​​വ​​​​രി 16 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണിത്. കേ​​​​ര​​​​ള ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സ് ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കി​​​​ഫ)പുറത്തുവിട്ട കണക്കുകളാണിത്.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രോ വ​​​​നം​​​​വ​​​​കു​​​​പ്പോ ഒ​​​​ന്നും ചെ​​​​യ്തി​​​​ല്ല

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രോ വ​​​​നം​​​​വ​​​​കു​​​​പ്പോ ഒ​​​​ന്നും ചെ​​​​യ്തി​​​​ല്ലെ​​​​ന്നാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന മ​​​​ര​​​​ണനി​​​​ര​​​​ക്ക് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ന, കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നി​​​​വ​​​​യ്ക്ക് പു​​​​റ​​​​മെ കാ​​​​ട്ടു​​​​പോ​​​​ത്ത്, ക​​​​ടു​​​​വ എ​​​​ന്നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും മ​​​​നു​​​​ഷ്യ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2025 ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. 117 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മാ​​​​ത്രം 35 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

273 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്

സം​​​​സ്ഥാ​​​​ന​​​​ത്ത് 75 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 273 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 30 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ഹോ​​​​ട്ട് സ്പോ​​​​ട്ട് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ​​ത്തന്നെ തീ​​​​വ്ര​​​​സം​​​​ഘ​​​​ർ​​​​ഷ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെന്നും സം​​​​ഘ​​​​ർ​​​​ഷ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മെ​​​​ന്നും ര​​​​ണ്ടാ​​​​യി തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ സോ​​​​ളാ​​​​ർ വേ​​​​ലി​​​​ക്കു പു​​​​റ​​​​മേ, വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ റെ​​​​യി​​​​ൽ വേ​​​​ലി, ആ​​​​ന​​ക്കി​​​​ട​​​​ങ്ങ്, ആ​​​​നമ​​​​തി​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും നി​​​​ർ​​​മി​​​​ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​രു​​ന്നു.

അ​​​​ധി​​​​കൃ​​​​ത​​​​ർ തി​​​​രി​​​​ഞ്ഞുനോ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണം പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ചി​​​​ല​​​​യി​​​​ട​​​​ത്ത് പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത​​​​ല്ലാ​​​​തെ അ​​​​ധി​​​​കൃ​​​​ത​​​​ർ തി​​​​രി​​​​ഞ്ഞുനോ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. വേ​​​​ന​​​​ൽ ക​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​തോ​​ടെ ആ​​​​ന​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. അ​​​​തി​​​​നാ​​​​ൽ, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ് ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കി​​​​ഫ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →