ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി.യാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എം.പി. കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രിയോടെയാണ് നിയമനം പ്രഖ്യാപിച്ചത്.
എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലർത്തി നിയമനം
.
ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എം.പി.യാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എം.പി.യാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്
