ശബരിമല സ്വര്‍ണക്കൊള്ള കേസ് : ആന്റോ ആന്റണി എം പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

.

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് ഇത്. മൊഴിയെടുക്കാനായി ആന്റോയെ നോട്ടീസ് നല്‍കി വിളിപ്പിക്കും..പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും തന്ത്രി കണ്ഠരര് രാജീവരിന് നിക്ഷേപമുള്ള ബേങ്കില്‍ പണമിടപാടുണ്ടോ എന്നും എസ് ഐ ടി അന്വേഷിക്കും.

ആന്റോ ആന്റണി എം പിക്കെതിരെ ഇ ഡി അന്വേഷണം നടത്തും

ആന്റോ കൈപ്പറ്റിയ രണ്ടുകോടി തട്ടിപ്പു പണം; അന്വേഷണത്തിന് ഇ ഡി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ആന്റോ ആന്റണി എം പിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അന്വേഷണം നടത്തും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്നും ഇതില്‍ രണ്ടു തവണയായി 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുനല്‍കിയതെന്നും രാജു ആരോപിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം. ആന്റോ ആന്റണിക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന നിഗമനത്തിലാണ് ഇ ഡി. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →