ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ബോർഡും : വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച്മു ഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി അന്വേഷണത്തിനായി ഡിജിപിയ്ക്ക് കൈമാറി

തിരുവനന്തപുരം : സിവിൾ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മോധാവിയ്ക്ക് കൈമാറി.

സർവീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചു

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ 2014 വർഷത്തിൽ പിജി കോഴ്സിന് പഠിച്ചിരുന്ന വിദ്യാർഥിനി തനിക്ക് സിവിൾ സർവീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച രംഗത്ത് വന്നു. ഇതേ തുടർന്ന് കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥിനിക്ക് ഊഷ്മള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനി അനുമോദനം ഏറ്റുവാങ്ങുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു.

എം എ ഷഹനാസ് ആണ് സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർത്ഥിനിയെന്നാണ് ലഭിക്കുന്ന വിവരം

ദിവസങ്ങൾ കഴിഞ്ഞ് വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥിനിയുടെ അവകാശവാദം കളവാണെന്ന് മനസ്സിലാക്കി അഭിനന്ദനം അറിയിച്ച് ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ ക്യാമ്പസിൽ നിന്നും റോഡിൽ നിന്നും നീക്കം ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ നടപടി നിയമപരമായി കുറ്റകൃത്യ പ്രവർത്തിയാണ്. ഇതിനെതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാണിക്കുന്നത്. എം എ ഷഹനാസ് ആണ് സ്വീകരണം വാങ്ങിയ വിദ്യാർത്ഥിനിയെന്ന വിവരമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →