.
പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ആക്രമണത്തിൽ പ്ലസ് വൺ വിദ്യാര്‍ഥിയുടെ ശരീരമാസകലം ചതവേറ്റു
വിദ്യാര്‍ഥികൾ കളിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് സഹപാഠികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ 16 വയസുകാരനായ പ്ലസ് വൺ വിദ്യാര്‍ഥിയുടെ മൂക്ക് പൊട്ടുകയും കണ്ണിന് താഴെയുള്ള അസ്ഥിക്ക് പരുക്കേൽക്കുകയും ചെയ്തു. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. .
സംഭവത്തിൽ വിദ്യാര്‍ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. .
