എയിംസ് : സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി | കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. എയിംസ് കാസര്‍കോട് കൊണ്ടുവരണന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ടെ ജനകീയ കൂട്ടായ്മ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്.

സ്ഥലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പഠനമാണ് നടത്തേണ്ടത്. സ്ഥലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. കേന്ദ്ര കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അനുയോജ്യമായതാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →