മേഘാലയയിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 മരണം. : നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി സംശയം

ഷില്ലോങ്|മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് ഖനിക്കുള്ളിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു. മരിച്ചവരില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന് പിന്നാലെ മേഘാലയ പോലീസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു .

മരിച്ചവരില്‍ ഒരാള്‍ ബിഹാറിൽ നിന്ന്, മറ്റുളളവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരില്‍ ഒരാള്‍ ബിഹാറിലെ കതിഗര ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ തിരിച്ചറിയുന്നതിനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മേഘാലയയിലെ കല്‍ക്കരി ഖനികളില്‍ നിലനില്‍ക്കുന്ന അപകടകരമായ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഈ സംഭവം വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →