മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ബി​നുവിന്റെ ആരോപണം

ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ സി​പി​എം പു​റ​ത്താ​ക്കി​യ ഷാ​ന​വാ​സി​നെ മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി​ക്കും ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്നും ബി​നു പ​റ​ഞ്ഞി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ത്തിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ബി​നു സ​ജി ചെ​റി​യാ​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →