കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം : നിലവിൽ ആളപായമില്ല

കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്.സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു.

എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പ്രദേശവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് യൂണിറ്റുകൾ ഒരേസമയം പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് അഗ്നിശമനാസേനാ വിഭാഗം അറിയിച്ചു.നിലവിൽ ആളപായമില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →