ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സീനിയർ പോലീസ് ഓഫീസറെ സ​സ്പെ​ൻ​ഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ച​ന്തു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​യ്ക്കി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വ​രി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്തു​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​രെ പി​രി​ച്ചു​വി​ട്ട​ത്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെടുത്തി.

ഗാ​ന​മേ​ള​യ്ക്ക് ശേ​ഷം പോ​ലീ​സു​കാ​ർ മ​ട​ങ്ങി​പോ​കു​ന്ന​തി​നി​ടെ ച​ന്തു​വും സ​ഹോ​ദ​ര​നും മ​റ്റ് ചി​ല​രും ചേ​ർ​ന്ന് എ​സ്ഐ​യെ മ​ർ​ദി​ക്കു​ക​യും ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ ച​ന്തു​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​റ്റു​ചി​ല​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ച​ന്തു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →