ഭോപ്പാൽ: മധ്യപ്രദേശിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ടിക്കംഗഡ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്. ജനുവരി 29 വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിയോട് അധ്യാപകൻ മോശമായി പെരുമാറി. വീട്ടിലെത്തിയ കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോടു പറഞ്ഞു. തുടർന്ന് മാതാപിതാക്കളും ഗ്രാമവാസികളും പലേര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പൊലീസ് അദ്ധ്യാപകനെ അറസറ്റ് ചെയ്തു
പോക്സോ, ഭാരതീയ ന്യായ് സാഹിത (ബിഎൻഎസ്) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസറ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്
